മഴകൊണ്ടു മാത്രം
ജൂൺ മഴയിൽ
Mazhakondu maatram (June Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:42.

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍ ...
(മഴ കൊണ്ടു മാത്രം... )

ഒരു ചുംബനത്തിന്നായ്‌ ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്‍ത്തുമ്പുമായി.. (ഒരു ചുംബനത്തിന്നായ്‌.. )
പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി..
വെറുതെ പരസ്പരം നോക്കി ഇരിക്കുന്നു
നിറമൌനചഷകത്തിനിരുപുറം നാം... (വെറുതെ പരസ്പരം.. )
(മഴ കൊണ്ടു മാത്രം... )

സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍.. (സമയകല്ലോലങ്ങള്‍.. )
ഒരു മൌനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി..
ഒരു സാഗരത്തിന്‍ മിടിപ്പുമായി..
ഒരു സാഗരത്തിന്‍ മിടിപ്പുമായി...
(മഴ കൊണ്ടു മാത്രം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts