നിനക്കൊന്നു പാടാൻ
യാമിനി
Ninakkonnu paadan (Yaamini)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപ്രകാശ്‌ ഉള്യേരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:43.

നിനക്കൊന്നു പാടാന്‍ പ്രിയപ്പെട്ട പാട്ടായി
ഞാന്‍ എന്നെ നിനക്ക് തരുന്നു..
തനിച്ചിരിക്കുമ്പോളെന്നെ വെറുതെ ഒന്ന് പാടൂ
നെറുകില്‍ തൊട്ടു മീട്ടൂ
നിറമുള്ള സ്വരങ്ങളായ് നീയെന്നെ താരാട്ടൂ

ബാസുരിയാമെന്നെ തൊട്ടാല്‍ ഒരു ഭൈരവി എന്നിലുണരും
ബാസുരിയാമെന്നെ തൊട്ടാല്‍ ഒരു ഭൈരവി എന്നിലുണരും
സാരംഗിയായ് നെഞ്ചില്‍ ചേര്‍ത്താല്‍ ശഹാനയായ് മാറും
മുംതാസ് നിന്റെ മുമ്പില്‍ യമുനാനദിയാവും
ഏതോ ഗസല്‍പൂ പൂനിലാവാകും
നിനക്കൊന്നു പാടാന്‍ പ്രിയപ്പെട്ട പാട്ടായി
ഞാന്‍ എന്നെ നിനക്ക് തരുന്നു..
താന്സനുറങ്ങുന്ന മണ്ണില്‍ നിന്റെ കാലടിപ്പാടുകള്‍ തേടാം
താന്സനുറങ്ങുന്ന മണ്ണില്‍ നിന്റെ കാലടിപ്പാടുകള്‍ തേടാം
ഞാനും നീയും ഒന്നായിച്ചേരും മിയാമല്‍ഹാര്‍ പാടാം
സൈഗാളിന്റെ ജന്മം സത് ലജ് നദിയാവാം
നിന്നെ മറക്കാന്‍ എന്നും മരിക്കാം
നിനക്കൊന്നു പാടാന്‍ പ്രിയപ്പെട്ട പാട്ടായി
ഞാന്‍ എന്നെ നിനക്ക് തരുന്നു..
തനിച്ചിരിക്കുമ്പോളെന്നെ വെറുതെ ഒന്ന് പാടൂ
നെറുകില്‍ തൊട്ടു മീട്ടൂ
നിറമുള്ള സ്വരങ്ങളായ് നീയെന്നെ താരാട്ടൂ
നിനക്കൊന്നു പാടാന്‍ പ്രിയപ്പെട്ട പാട്ടായി
ഞാന്‍ എന്നെ നിനക്ക് തരുന്നു..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts