അല്ലിയാമ്പൽ കുളക്കടവിൽ
കുട്ടികളുടെ പാട്ടുകൾ - വാല്യം II
Alliyaambal Kulakkadavil (Childrens Songs - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2018 09:03:42.
അല്ലിയാമ്പൽ കുളക്കടവിൽ ആരും കാണാതൊളിച്ചിരിക്കും
വയസ്സൻ കൊക്കിനൊരു മോഹം
ഞണ്ടു തിന്നണം ഇമ്മിണി ഞണ്ടു തിന്നണം എനിക്ക്
ഞണ്ടു തിന്നണം ഇമ്മിണി ഞണ്ടു തിന്നണം


കുളത്തിൽ നീന്തിക്കളിക്കുന്ന ഞണ്ടിനെ
വയസ്സൻ കൊക്കു കൊതിച്ചു നോക്കി (2)
തുടിച്ചു നീന്തിക്കുതിക്കുന്ന മീനുകൾ
ഒളികണ്ണിട്ടതു നോക്കി നിന്നു
(അല്ലിയാമ്പൽ...)


അമ്മാവാ കൊക്കമ്മാവാ എന്താണു നോക്കുന്നേ
വെള്ളത്തിൽ മുങ്ങിപ്പൊങ്ങി പുള്ളിമീൻ ചോദിച്ചു
അച്ചായോ കൊക്കച്ചായോ എന്താണു മിണ്ടാത്തേ
ഉച്ചത്തിൽ ഞണ്ടത്താനും കൊക്കിനോടു ചോദിച്ചു
(അല്ലിയാമ്പൽ...)

വയസ്സൻ കൊക്കു നുണ പറഞ്ഞു വരുമിപ്പോൾ വല വീശുകാർ
നിമിഷങ്ങൾക്കകം വലയിൽ പെട്ടയ്യോ മരിക്കും മീനുകളേ നിങ്ങൾ
രക്ഷിക്കണം എന്നു പൊട്ടിക്കരഞ്ഞു കൊണ്ടാ ചെറുമീനുകളോടി വന്നേ
ഓരോരോ മീനിനെ കൊക്കച്ചൻ കൊക്കിനാൽ കോരിയെടുത്തു കൊണ്ടോടിയല്ലോ
പാറപ്പുറത്തിട്ടു കൊത്തിവലിച്ചിട്ടാ മീനുകളെ കൊക്കു തിന്നുവല്ലോ
അന്ത്യനിമിഷത്തിൽ ഞണ്ടിനേം കൊക്കച്ചൻ
ചുണ്ടിനാൽ കൊത്തിയെടുത്തുവല്ലോ
ഞണ്ടു സംശയം ഉള്ളിലൊതുക്കിയല്ലോ
(അല്ലിയാമ്പൽ...)


പോകും വഴിക്കൊരു പാറ കണ്ടു
അതിൽ മീന്മുള്ളുകൾ കൂനയായ് കിടന്നു (2)
മീനുകളെ കൊന്ന കൊക്കിൻ കഴുത്തിൽ
ഞണ്ടത്താൻ കേറിയിറുക്കിയല്ലോ (2)
കൊക്ക് അയ്യയ്യോ കൂവി മരിച്ചുവല്ലോ
(അല്ലിയാമ്പൽ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts