വേനൽ വന്നു
കുട്ടികളുടെ പാട്ടുകൾ - വാല്യം II
Venal Vannu (Childrens Songs - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:41.
വേനൽ വന്നു മണ്ണിൽ തീമഴ പെയ്തു
പൂങ്കാടു കരിഞ്ഞു കുളമാകെ വരണ്ടു
ഇണയരയന്നങ്ങൾ കുടിനീർ കിട്ടാതെ
നാവു കുഴഞ്ഞു അവരാകെ വലഞ്ഞു
(വേനൽ വന്നു....)


കാടുപേക്ഷിച്ചു പോകാം
നാടു തേടി പറക്കാം
താമർപ്പൂങ്കുളങ്ങൾ
തേടി നമ്മൾക്ക് പോകാം
കാട്ടിൽക്കഴിയും കാരാമ പറഞ്ഞു
ഞാനും കൂടേ പോരാം ചേട്ടാ
ഇവിടെ വസിച്ചെന്നാൽ കുടിനീർ കിട്ടാതെ
ഞാൻ മരിക്കും ഈ ആമ മരിക്കും
(വേനൽ.....)


അരയന്നങ്ങൾ തൻ ചുണ്ടിൽ കോർത്തെടുത്തോരു തണ്ടിൽ
ആമയിറുകെക്കടിച്ചു
അരയന്നങ്ങൾ പറന്നു
പാറക്കൂട്ടങ്ങൾ താണ്ടി മൂവരും യാത്രയായി
ആമ കണ്ടങ്ങു ചൊല്ലി
ഹാ മനോഹരം കാഴ്ച !!

തണ്ടിൽ നിന്നും വായ്പിടി വിട്ടു
ആമച്ചേട്ടൻ ദേ തരികിട തിത്തോം
പാറയിടുക്കിൽ വീണു തെറിച്ചു
ആമച്ചേട്ടൻ തവിടുപൊടിയായ്
(വേനൽ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts