കാട്ടുകൊമ്പൻ
കുട്ടികളുടെ പാട്ടുകൾ - വാല്യം II
Kaattukomban (Childrens Songs - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:41.
കാട്ടുകൊമ്പൻ ഗജവീരൻ കാടിളക്കി പുഴയിളക്കി
കൂട്ടരെ പിരിഞ്ഞു വന്നൊരു മാമരച്ചോട്ടിൽ (2)
മാമരച്ചില്ലയിൽ കൂട്ടിൽ ഉറങ്ങിക്കിടന്ന പക്ഷിക്കൂട്ടരെ
തുമ്പിക്കരത്താൽ വലിച്ചെറിഞ്ഞു (2)
കൊമ്പൻ കൊല വിളിച്ചു


വേദനിച്ചു കരഞ്ഞിണപ്പക്ഷികൽ ചിന്തിച്ചു
കാട്ടുകൊമ്പനെ കൊല്ലുവാനുള്ള മാർഗ്ഗമെന്തെന്ന് (2)
കൂട്ടുകാരൻ തവളയും ഒരു കാട്ടുകൊതുകും ചേർന്നു പക്ഷികൾ
ആന മേയും കാട്ടിലേയ്ക്ക് യാത്രയായല്ലോ (2)
അവർ യാത്രയായല്ലോ


ഇമ്പമുള്ളൊരു പാട്ടുപാടി കാട്ടുകൊതുകൊരു നൃത്തമാടി
കൊമ്പനാന ചെവിടു ചുറ്റി പറന്നുവല്ലോ
ഇമ്പമുള്ള പാട്ടു കേട്ട് കൊമ്പനൊന്നു കണ്ണടച്ചു
പക്ഷികൾ പറന്നു ചെന്ന് കണ്ണു പൊട്ടിച്ചു
കൊത്തിക്കണ്ണു പൊട്ടിച്ചു


തവള മറ്റൊരു കുഴിയിലെത്തി പാത്തിരുന്നു മുറവിളിച്ചു
അടുത്തെങ്ങോ വെള്ളമുണ്ടെന്നറിയിക്കുവാൻ
കണ്ണു പൊട്ടിയ കൊമ്പനാന വെള്ളമല്പം കുടിക്കുവാൻ
തവള കരയും ദിക്കിലേക്കങ്ങോട്ടമായല്ലോ
പടുകൂറ്റൻ കുഴി തന്നിൽ തലകുത്തി വീണു കൊമ്പൻ
പിടഞ്ഞല്ലോ കരഞ്ഞല്ലോ മദം തീർന്നല്ലോ
(കാട്ടുകൊമ്പൻ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts