അകലെയാണെന്നാലകലെ
മുകുന്ദമാല
Akaleyaanennaalakale (Mukundamaala)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസുരേഷ് ശിവപുരം
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:39.
 അകലെയാണെന്നാലകലെ
അരികിലാണെന്നാലരികെ
അഴകുള്ള കണ്ണന്റെ ഊര്
അതു തന്നെ ഗുരുവായൂര്
(അകലെയാണെന്നാലകലെ...)


അമ്മമാർക്കായ് ശ്രീകോവിൽ
ആത്മാവിലാടുന്ന പൂന്തൊട്ടില് (2)
കന്യമാർക്കാമുഖ മലര്
കണ്ണിലുദിക്കുന്ന മുഴുതിങ്കള് (2)
കണ്ണനുനുണ്ണീ നീ കനിയ്‌
വിണ്ണിലും നീ കണിവിളക്ക്
(അകലെയാണെന്നാലകലെ...)

കുന്നിൽ മണി മാലയിട്ട്
കുന്നെടുത്തോമനക്കുട പിടിച്ച് (2)
കാളിന്ദി പൂണൂൽ മാറിലിട്ട്
കരുണ പെയ്യുന്നു കാർമുകില് (2)
കണ്ണനുണ്ണീ വായ് തുറക്ക്
കാണട്ടെ ഞാൻ മൂവുലക്
(അകലെയാണെന്നാലകലെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts