ഏകാന്ത പഥികന്റെ പദയാത്രയിൽ
ഒന്നും പറയാതെ
Ekantha Pathikante Padayaathrayil (Onnum Parayaathe)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംശരത് ഗിരി
ഗാനരചനദീപു.കെ.നായർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:33.
ആ...ആ...ആ...ആ...
ഏകാന്തപഥികന്റെ പദയാത്രയായ്
വേദാന്തമറിയാത്ത ശുഭയാത്രയായ്
സ്നേഹേതിഹാസത്തിൻ അനുമാത്രയിൽ
ഇനി തോരാത്ത കണ്ണീർപ്പുഴ മാത്രമായ്
(ഏകാന്തപഥികന്റെ ...)


നിന്നിടവഴികളിൽ ഇത്തിരിപ്പൂവുകൾ
നിർമ്മാല്യപൂജയ്ക്കായ് നിൽക്കുന്നു
നിൻ തിരുഹൃദയത്തിൻ തൃപ്രസാദത്തിനായ്
വെണ്മുകിൽ മാലകൾ കൈനീട്ടുന്നു
(ഏകാന്തപഥികന്റെ ...)


അമ്പിളിപ്പെൺകൊടി തൻ മിഴിനീരുമായ്
നിൻ പാദപൂജയ്ക്കായ് ഒരുങ്ങുന്നു
പിച്ചളക്കലശത്തിൽ പുണ്യതീർത്ഥത്തിനായ്
നിത്യവും നിൻ ദാഹമുണരുകില്ലേ
(ഏകാന്തപഥികന്റെ ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts