സൂര്യോദയം തങ്ക
നറുവെണ്ണ
Sooryodayam Thanka (Naruvenna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:28.
 

ആ..ആ.ആ.ആ
സൂര്യോദയം തങ്കസൂര്യോദയം
ഗുരുവായൂരപ്പന്റെ ദർശന സാഫല്യം
തേടുമീ കനക സൂര്യോദയം
വാത്സല്യ കനിവായൊരരുണോദയം
(സൂര്യോദയം തങ്കസൂര്യോദയം...)



ഹോമാഗ്നി ജ്വലിക്കും ഗണപതിസമക്ഷം
ഹവിസ്സും നാളികേരപ്പൂളുമർപ്പിച്ചു
പാല്‍പ്പായസവും പഞ്ചസാരയും വെണ്ണയും നൽകി ഞാൻ
എന്റെപ്പനു ഗുരുവായൂരപ്പന്
സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്
(സൂര്യോദയം തങ്കസൂര്യോദയം...)


മോക്ഷം ലഭികും ഏകാദശീനാളിൽ
ഗുരുവായൂരപ്പന്റെ നടയിലുന്നാൽ
കൂടെയിരിക്കുവാൻ ദേവന്മാരും ഭക്തരും ഉണ്ടെന്റെ കണ്ണനൊപ്പം
ഗുരുവായൂർക്കണ്ണനൊപ്പം
സാക്ഷാൽ ശ്രീ അമ്പാടിക്കണ്ണനൊപ്പം
(സൂര്യോദയം തങ്കസൂര്യോദയം...)


 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts