മുക്തി മാർഗ്ഗം
നറുവെണ്ണ
Mukthi Margam (Naruvenna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍ശങ്കരന്‍ നമ്പൂതിരി
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:28.
 

ആ..ആ.ആ.ആ..
മുക്തിമാർഗ്ഗം നീ തന്നെ കൃഷ്ണാ
ശാന്തിമാർഗ്ഗവും നീ തന്നെ (2)
മുക്തിയും ശാന്തിയും ഒന്നിച്ചു ചേർന്നു
ഗുരുവായൂരിൽ കുടിയിരുന്നു
ഗുരുവായൂരപ്പനായ് അവതരിച്ചു
(മുക്തിമാർഗ്ഗം..)


കരുണപൊഴിയണേ നിൻ ചരണദാസരിൽ
നവനീതചോരാ യദുകുലനാഥാ
ഗോവർദ്ധനത്തെ ആതപത്രമാക്കി
അമ്പാടിക്കണ്ണാ നീ രക്ഷിക്കും പോലെ
ഗുരുവായൂരും കാത്തിടില്ലേ ഈ
ഗുരുവായൂരും കാത്തിടില്ലേ
(മുക്തിമാർഗ്ഗം..)


ശരണം തരണേ നിന്റെ ഭകതർക്ക്
ഗുരുവായൂരപ്പാ ഗോപകുമാരാ
സുദർശനത്തെ ആയുധമാക്കി
സജ്ജനപാലനം ചെയ്തിടും പോലെ
മാനവരാശിയും കാത്തിടില്ലേ ഈ
മാനവരാശിയും കാത്തിടില്ലേ
(മുക്തിമാർഗ്ഗം..)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts