വേദങ്ങള്‍ വീണ്ടും
മണിമാല
Vedangal Veendum (Manimala)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപി ചന്ദ്രശേഖരന്‍
ഗാനരചനപത്മകുമാർ മണപ്പാട്ട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2022 15:06:30.
വേദങ്ങൾ വീണ്ടു മത്സ്യമായ്‌ വിഷ്ണു
മന്ദരം കൂർമ്മമായ്‌
ഭൂമികാത്തു വരാഹമായ്‌ , പ്രിയ -
ഭക്തനെ നരസിംഹമായ്‌
സ്തൂപജന്യ ചൈതന്യമായ്‌ .......

ചക്ര ശംഖ ഗദാബ്ജമൊക്കെയും
ചൂടും ചൂതവനേശനെ
ചെത്തിപ്പൂമാലചാർത്തി , പശ്ചിമ -
ദർശനംകൊള്ളും ദേവനെ
കണ്ടുകൈതൊഴും നേരമാനന്ദം -
കൊണ്ടുകണ്ണീരണിഞ്ഞിടും , മോഹം -
തീർന്നു തൃപ്പാദംചേർന്നിടും ......

ആൽവിളക്കിലെ നാളജാലമെൻ
പൂർവ്വജന്മങ്ങളാകണേ
ഭദ്രദീപത്തിൻശോഭയായ്‌ ചിത്ത -
വൃത്തശ്രീകോവിൽ വാഴണേ
തൃക്കരങ്ങളാൽ മെയ്യണച്ചെന്റെ
ദോഷം മുച്ചൂടുംമാറ്റണേ , എന്നെ -
നിത്യദാസനായ്‌ തീർക്കണേ ......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts