ശ്രീ വാഴും പഴവങ്ങാടിയിലെ
ഹരിശ്രീ പ്രസാദം
Sree Vazhum Pazhavangadiyile (Harisree Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.
വിരുത്തം:

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

പാട്ട്:

ശ്രീ വാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേ
ശ്രീപാർവ്വതിയുടയതനയ പ്രിയ ഗജമുഖബാലകനേ
വികടേശ്വര ശുഭദ സുഖദമൊരു ജീവിതമേകണമേ
വിഘ്നം നിൻ നടയിലുടയുമൊരു കേരമതാകണമേ
(ശ്രീ വാഴും)

പരമശിവനെയും ശക്തിയേയും വലം‌വെച്ചുടനെ
പണ്ടൊരിക്കൽ പന്തയത്തിൽ പഴം ആർ നേടി?
ആ ഗണേശനു ഭരിതഭക്തിമോദകം നൽകി
അടിയനെന്നും വിഘ്നനിഗ്രഹനുഗ്രഹം തേടി
(ശ്രീ വാഴും)

ഇന്ദ്രബാഹു സ്തംഭഭഞ്ജനം ചെയ്തൊരു
ഇടം‌പിരി വലം‌പിരി വിഗ്രഹം കണ്ടു
കരളിൽ ചതുർത്ഥിത്രിസന്ധ്യയാൾ കോർത്തൊരു
അരളിമലർമാല്യം അണിഞ്ഞവൻ നിന്നു
(ശ്രീ വാഴും)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts