ചന്ദ്രക്കല പൂചൂടി
ഹരിശ്രീ പ്രസാദം
Chandrakala Poo Choodi (Harisree Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.
ചന്ദ്രക്കലപ്പൂ ചൂടി
സ്വർണ്ണ മണിനാഗമാല ചാർത്തി
ആറാട്ടുകടവിൽനിന്നെഴുന്നള്ളും ഭഗവാനെൻ
ആത്മപ്രണാമം... പ്രണാമം...
(ചന്ദ്രക്കല)

നിൻ നട തേടി
നിൻ പുകൾ പാടി
നിന്റെ ദാസനിരിപ്പൂ
ഇവിടെ നിന്റെ ദാസനിരിപ്പൂ
താണ്ഡവനർത്തനതാളം ഹൃദയ-
തുടിയിലുണർന്നു ലസിപ്പൂ
ദേവാ... മഹാദേവാ...
എറണാകുളത്തപ്പാ...
(ചന്ദ്രക്കല)

ധർമ്മച്യുതിയിൽ തൃക്കൺ തുറക്കൂ
ധർമ്മസംസ്ഥാപനം നടത്തൂ
ഭൂമിയിൽ ധർമ്മസംസ്ഥാപനം നടത്തൂ
സത്യശിവാദിസൽ‌സൗന്ദര്യങ്ങൾ
സംസാരത്തിലുയർത്തൂ
ദേവാ... മഹാദേവാ...
എറണാകുളത്തപ്പാ...
(ചന്ദ്രക്കല)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts