അനന്തശയനം കണ്ടു
ഹരിശ്രീ പ്രസാദം
Anantha Sayanam Kandu (Harisree Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.
അനന്തശയനം കണ്ടു, തിരു-
അനന്തപുരം ഞാൻ കണ്ടു
അവതാരദശമായ്
യുഗയുഗങ്ങളിൽ നീ
ആനന്ദനടനം കൊണ്ടു
(അനന്തശയനം)

പൂർണ്ണത്രയീശനായ് തൃപ്പൂണിത്തുറയിലും
പൂർണ്ണപ്രഭാവൻ വിലസിടുന്നു
സാഷ്ടാംഗം പ്രണമിച്ചു സമസ്തവും നിന്നുടെ
സഹസ്രനാമാവലി ഉരുവിടുന്നു
പാലാഴിശയനാ പത്മഗർഭാത്മാം
പാലയ! പാലയ! പത്മനാഭാ
(അനന്തശയനം)

ശ്രീവെങ്കിടേശനായ് തിരുപ്പതിതന്നിലും
ശ്രീവിഷ്ണുചൈതന്യം വിളങ്ങിടുന്നു
പാനകൾ പാടുമീ ഹൃദയവുമായിതാ
പൂന്താനം വീണ്ടും വിളിച്ചിടുന്നു
പാലാഴിശയനാ പത്മഗർഭാത്മാം
പാലയ! പാലയ! പത്മനാഭാ
(അനന്തശയനം)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts