ശ്രീ ശബരീശ
തിരുവാഭരണം 1
Sree Sabareesha (Thiruvabharanam - I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:22.
 

ശ്രീ ശബരീശാ ദീനദയാളാ
മാമല വാഴും ശ്രീകണ്ഠാ
ശരണം ശരണം നിൻപദകമലം
പുലി വാഹനനാം അയ്യപ്പാ
(ശ്രീ ശബരീശാ...)


പന്തള രാജകുമാരാ ഞങ്ങടെ
സങ്കടമെല്ലാം തീർത്തിടണേ (2)
പമ്പാവാസാ കരുണാമൃതനേ (2)
ശ്രീ ശബരീശ്വരനയ്യപ്പാ
(ശ്രീ ശബരീശാ...)

കാടും മേടും കാട്ടാറുകളും
കാനനജീവികളും നീയേ (2)
അഖിലം നീയേ ഭക്തജനപ്രിയാ (2)
ശ്രീശബരീശ്വരനയ്യപ്പാ
(ശ്രീ ശബരീശാ...)

മണികണ്ഠാ മണികണ്ഠാ (2)
ശരണം തരണം മണികണ്ഠാ
പുലിവാഹനനേ മഹിഷീമർദ്ദനാ (2)
ശ്രീ ശബരീശ്വരനയ്യപ്പപ്പാ
(ശ്രീ ശബരീശ്വരാ...)

അയ്യപ്പാ മണികണ്ഠാ അയ്യപ്പാ
അയ്യപ്പാ അയ്യപ്പാ അയ്യപ്പാ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts