നല്ലതു വരുത്തുക
തിരുവാഭരണം 1
Nalathu Varuthuka (Thiruvabharanam - I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപരമ്പരാഗതം
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:22.

 നല്ലതു വരുത്തുക നമുക്കു നിലവയ്യാ
നല്ല വഴീയെങ്കലരുളീടുക തെളിഞ്ഞ്
അല്ലലകലേണമതിനായിഹ തൊഴുന്നേൻ
ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യ
ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യ
ശരണം ശരണം ശരണമയ്യപ്പ
ശരണം ശരണം ശരണമയ്യപ്പ
(നല്ലതു വരുത്തുക...)


ശബരിമല അയ്യനുടെ ആജ്ഞകൾ നടത്തൂ
ഗിരിമുകളിൽ മാളികയമർന്നരുളുമമ്മേ
വൈരികളെഒക്കെ യകറ്റി അടിയത്തെ
കാത്തരുളുക ശബരിമലയാണ്ട നിലവയ്യ
ശരണം ശരണം ശരണമയ്യപ്പ
ശരണം ശരണം ശരണമയ്യപ്പ
(നല്ലതു വരുത്തുക...)

ശിവ ശിവ മലയ്ക്കു കരയേറുമൊരു നേരം
ശില ഗുഹ വനങ്ങളതിൽ മേവിന മൃഗത്താൽ
അവശതകളൊന്നുമണയാതെ അടിയത്തെ
കാത്തരുളുക ശബരിമലയാണ്ട നിലവയ്യ
ശരണം ശരണം ശരണമയ്യപ്പ
ശരണം ശരണം ശരണമയ്യപ്പ
(നല്ലതു വരുത്തുക...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts