തുമ്പിക്കയ്യാല്‍ ഒന്നു തൊടു
ഓം ഹരിശ്രീ ഗണപതയേ നമഃ
Thumpikkayyal Onnu Thodu (Om Harisree Ganapathaye Nama)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:17:19.
തുമ്പിക്കയ്യാൽ ഒന്നു തൊട്
കുംഭി മുഖനേ കളിയാട്
കുങ്കുമ കളഭ കുറിയണിഞ്ഞുമയുടെ
പൊൻകുടമേ നീ വിളയാട്
ഈ തങ്ക മഴയിൽ നീരാട്
തങ്ക മഴയിൽ നീരാട്...
(തുമ്പിക്കയ്യാൽ...)

അപ്പം വാർത്തു നിറയ്ക്കുന്നു
ആവണി മാസ നിശീഥങ്ങൾ (2)
നക്ഷത്രത്തരി കൽക്കണ്ടം
നർത്തനമാടാൻ പൂമുറ്റം
നാലാം നാളിലുദിക്കും പിറയൊരു
നാളികേര പൂവല്ലോ
നമ്മുടെ കണ്മണി നീയല്ലോ...
(തുമ്പിക്കയ്യാൽ...)

അരവണയുണ്ടത് മതിയായോ
അതിനൊരു തിത്തെയ്യ്‌ ആടാട് (2)
വലംപിരി കൈയ്യിൽ വരമാട്
ഇടംപിരി മാറി കുളിരാട്
ഇതുവഴി അതുവഴി ഓടിനടന്നെൻ
വഴിയും പിഴയും തീർത്താട്
പാപക്കുന്നു തകർത്താട്

തുമ്പിക്കയ്യാൽ ഒന്നു തൊട്
കുംഭി മുഖനേ കളിയാട്
കുങ്കുമ കളഭ കുറിയണിഞ്ഞുമയുടെ
പൊൻകുടമേ നീ വിളയാട്
ഈ തങ്ക മഴയിൽ നീരാട്
തങ്ക മഴയിൽ നീരാട്...
(തുമ്പിക്കയ്യാൽ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts