കടുത്തുരുത്തിയിലപ്പനെ
ഓം ഹരിശ്രീ ഗണപതയേ നമഃ
Kaduthuruthiyilappane (Om Harisree Ganapathaye Nama)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:02:07.
കടുത്തുരുത്തിയിലപ്പനേ...
കടുത്തുരുത്തിയിലപ്പനേ...കടുത്തുരുത്തിയിലപ്പനേ...
കടുത്തുരുത്തിയിലപ്പനേ...നിന്റെ കണ്ണിലുണ്ണിയാം മകനെ...
അടുത്തിരുത്തി മെല്ലെ തുടുത്ത തുമ്പിക്കയ്യിൽ
അടുത്തിരുത്തി മെല്ലെ തുടുത്ത തുമ്പിക്കയ്യിൽ
ചുടുമുത്തം കൊടുക്കുമ്പോൾ കണികാണണം
കടുത്തുരുത്തിയിലപ്പനേ...

അവിൽ മലർ പൊരി അപ്പം...ആ..ആ..ആ..
അവിൽ മലർ പൊരി അപ്പം
അട നാളികേരവും (2)
അടിമലർ തൊഴുതു ഞാൻ
നടയ്ക്കു വയ്ക്കാം
അറിയാത്ത ദുരിതത്തിൻ വഴിമാറ്റും തിരുമിഴി
അനുഗ്രഹിച്ചടിയനിൽ ഉഴിയേണമേ (അറിയാത്ത)
കടുത്തുരുത്തിയിലപ്പനേ...നിന്റെ കണ്ണിലുണ്ണിയാം മകനെ...

മധുരിക്കും മധുപർക്കം മനസ്സിന്റെ കൽക്കണ്ടം
മധുരിക്കും മധുപർക്കം മനസ്സിന്റെ കൽക്കണ്ടം
കദനത്തിൻ കറുകയും നടയ്ക്കു വയ്ക്കാം
എഴുതുവാൻ തുനിയുമ്പോൾ മുനയുള്ള നാരായം
അവിടുന്നു പൂജിച്ചു നൽകേണമേ (എഴുതുവാൻ)

കടുത്തുരുത്തിയിലപ്പനേ...
കടുത്തുരുത്തിയിലപ്പനേ...കടുത്തുരുത്തിയിലപ്പനേ...
കടുത്തുരുത്തിയിലപ്പനേ...നിന്റെ കണ്ണിലുണ്ണിയാം മകനെ...
അടുത്തിരുത്തി മെല്ലെ തുടുത്ത തുമ്പിക്കയ്യിൽ
അടുത്തിരുത്തി മെല്ലെ തുടുത്ത തുമ്പിക്കയ്യിൽ
ചുടുമുത്തം കൊടുക്കുമ്പോൾ കണികാണണം
കടുത്തുരുത്തിയിലപ്പനേ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts