എങ്ങും നിന്നെ തിരഞ്ഞു
മൗനം പ്രണയം
Engum Ninne Thiranju (Mounam Pranayam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസാജന്‍ മീഡിയമാക്സ്
ഗാനരചനഷൈനി ജോകോസ്
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 05:26:09.

എങ്ങും നിന്നെ ഞാൻ തിരഞ്ഞു
എന്നും നിന്നെ ഞാൻ നിനച്ചു (2)
നിറമുള്ള കിനാവുകളിൽ
നൊമ്പരമായ് ഓർമ്മകളിൽ
എങ്ങും നീ മാത്രം നിറഞ്ഞു (2)
(എങ്ങും നിന്നെ …)

വിരഹമൊരു കടൽ പോലെ
തീരാ തിരമാലകളായ് (2)
ഓരോരോ മാത്രയിലും
എന്നും നിന്നോർമ്മകളെൻ (2)
മിഴിയോരങ്ങളിൽ പടർന്നു
(എങ്ങും നിന്നെ …)

ദിനവുമൊരു ജപമായ് നീ
നാവിൽ എൻ മനതാരിൽ (2)
ഓരോരോ മന്ത്രവുമെൻ
നെഞ്ചിൽ തീജ്വാലകളായ് (2)
നിൻ നിഴൽപ്പാടുകൾ തിരഞ്ഞു
(എങ്ങും നിന്നെ …)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts