മൗനം നിറയെ പ്രണയം
മൗനം പ്രണയം
Mounam Niraye Pranayam (Mounam Pranayam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസാജന്‍ മീഡിയമാക്സ്
ഗാനരചനഷൈനി ജോകോസ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 05:24:23.

മൗനം നിറയെ പ്രണയം
എൻ മൗനം എൻ പ്രണയം (2)
വാക്കുകളില്ലാതെ നോക്കിൽ മാത്രം (2)
നിറയുന്ന മധുരമീ പ്രണയം.. എൻ മൗനം
(മൗനം..)

മിഴികളാലെ ഞാൻ പകർന്നു നൽകി
ആർദ്രമൊരായിരം സ്വപ്നങ്ങൾ (2)
പിടയ്ക്കുന്നൊരിമകളിൽ കോർത്തു വെച്ചു ഞാൻ (2)
നിനക്കായ് വിടരുമീ പ്രണയം.. .. എൻ മൗനം
(മൗനം..)

വിരൽത്തുമ്പിൽ തൂവലായ് തഴുകിടാം ഞാൻ
വൈകാതെൻ ചാരെ നീ അണയൂ (2)
ജന്മാന്തരങ്ങളിൽ അലിഞ്ഞു ചേരും (2)
നമുക്കായ് വിടരുമീ പ്രണയം .. എൻ മൗനം
(മൗനം..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts