കരുണതൻ കരം നീട്ടി
സ്നേഹാർച്ചന
Karunathan Karam Neetti (Sneharchana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഫാ തോമസ് തൈക്കാട്ടുശ്ശേരി
ഗാനരചനഫാ തോമസ് തൈക്കാട്ടുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2023 16:22:07.
കരുണതൻ കരംനീട്ടി തഴുകുമോ നാഥാ
എന്നെ കറകളഞ്ഞവിടുത്തെ അരുമയാക്കീടേണമേ നാഥാ അരുമയാക്കീടേണമേ(2)

ആർത്തനായ് ഞാനിന്ന് ആ പദതാരിൽ
ആശ്രയം വെയ്ക്കുന്നിതാ (2)
ദൈവമേ നിൻ്റെ കൈകളിലെന്നെ (2)
ദൈവമേ നിൻ്റെ കൈകളിലെന്നെ
കൈവിടാതെന്നെന്നും കാത്തീടണേ (2)

കരുണതൻ കരംനീട്ടി തഴുകുമോ നാഥാ
എന്നെ കറകളഞ്ഞവിടുത്തെ അരുമയാക്കീടേണമേ നാഥാ അരുമയാക്കീടേണമേ

കണ്ണുനീർ മുത്തുമായ് ഹൃത്തതിൽ സ്നേഹമായ്
കൈക്കുമ്പിൾ നീട്ടുന്നിതാ (2)
ദൈവമേ നിൻ്റെ ദാനങ്ങളേകി (2)
എൻ ദാരിദ്ര്യ ദു:ഖങ്ങൾ അകറ്റേണമേ(2)
ദാരിദ്ര്യ ദു:ഖങ്ങൾ അകറ്റേണമേ

കരുണതൻ കരംനീട്ടി തഴുകുമോ നാഥാ
എന്നെ കറകളഞ്ഞവിടുത്തെ അരുമയാക്കീടേണമേ നാഥാ അരുമയാക്കീടേണമേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts