വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | എൻ ശ്രീകാന്ത് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:18.
ചിന്തയിൽ പൂവിട്ട രാഗം തുളുമ്പുന്നു സ്കന്ദന്റെ പാട്ടുകളായി എന്റെ മനസ്സിന്റെ നാലുകെട്ടിൽ കാവടികൾ നിറ തീർപ്പൂ കാവടിച്ചിന്തുകൾ കേൾപ്പൂ (ചിന്തയിൽ......) പുലരുമ്പോൾ കോഴി കൂവും നിൻ കൊടി ഞാനോർക്കും കൺകൾ തുറന്നതും ആ മുഖം പോൽ പൊൻ സൂര്യ ബിംബം ഓടും നദി വെള്ളം തൂവീടുന്ന താളം പച്ചവയല്പ്പെണ്ണിൻ ഞാറ്റുവേലപ്പാട്ട് നിത്യം കരകളിൽ തത്തും കടലല ഒക്കെയും ഓം കാരം ചൊൽ വൂ ആ ശക്തിശിവൻ മകൻ സുന്ദര ഷണ്മുഖൻ സന്തതമെൻ നെഞ്ചിൽ ആ സന്നിധിയെൻ സ്വർഗ്ഗം (ചിന്തയിൽ......) കലിയുഗദൈവം നീയേ കാർത്തിക തൻ കണ്ണേ നിന്നെ നിനച്ചതും മെല്ലെ വരും ചന്ദനപ്പൂങ്കാറ്റ് ഏഴയോടു താനോ സ്വാമീ വിളയാട്ടം തിന്മകളെയകറ്റി നല്ല വഴി കാട്ടൂ എത്രയോ ജന്മമെടുത്തു പിറക്കിലും നിൻ തിരുകാലടി തേടും എൻ ചിന്തകളിൽ നിന്നും ചന്തം തുളുമ്പിടും കാവടിച്ചിന്തുകൾ പാടും എൻ കണ്ണുകളിൽ നീരാടും (ചിന്തയിൽ......) | |