കാവടികള്‍
തൈപ്പൂയക്കാവടി
Kaavadikal (Thaippooyakkaavadi)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎൻ ശ്രീകാന്ത്
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:18.
 
കാവടികൾ കൂടിയാടുന്നു ശ്രീമുരുകാ
കളഭമണം വാർന്നൊഴുകുന്നു മുരുകാ മുരുകാ
കല തൻ ഹൃദയം പുണരും ഹരിപ്പാടിൻ സുകൃതം
സുരരും ദിനവും വണങ്ങും പഴനിയിവിടെ വാസം
(കാവടികൾ കൂടിയാടുന്നു .....)

പണ്ടത്തെ പാപങ്ങൾ മായ്ച്ചു കളയാൻ
പനിനീർക്കാവടികൾ
പട്ടമരങ്ങൾ തന്നോർമ്മക്കായ്
പുഷ്പക്കാവടികൾ
ചുറ്റമ്പലത്തിൽ വന്നതു കാൺക
സുന്ദരൻ സ്കന്ദന്റെ മംഗളരൂപം
തേനും പാലും പൊന്തി വഴിഞ്ഞു
ദേവർ മൂവർ വാഴ്ത്തി
വാനും മണ്ണും നിറഞ്ഞൊഴുകി
വേലിൻ നിത്യദീപ്തി
നെഞ്ചുകളെ വൻപക തൻ മന്ദിരമാക്കിടൊല്ലേ
വന്നിതു നേരം നമുക്കു യോഗം
ശക്തി തൻ ഓമനസന്തതി വാഴ്ക
(കാവടികൾ കൂടിയാടുന്നു .....)

സുന്ദരസ്വപ്നം ചാലിച്ചൊരുക്കിയ ചന്ദനക്കാവടികൾ
സങ്കടസഞ്ചയം സാധനയാക്കിയ ശർക്കരക്കാവടികൾ
പാൽക്കാവടിയമ്മയെയോർത്ത്
ഇത്തിരി നൊന്തതിൻ ഭക്തിയിൽ നീന്താൻ
വേലക്കുളത്തിലറുമുഖന്റെ പേരു ചൊല്ലുമോളം
നീരിൽ ദീപബിംബജാലമാല പോലും മയിലായ്
കണ്ണെതിരിൽ നിൽക്കുമവൻ എന്തിനും സാക്ഷിയായി
നിത്യവും നമ്മുടെ ചിത്തത്തിലാടി
നിൽക്കണം ശക്തിപുത്രഗീതം
(കാവടികൾ കൂടിയാടുന്നു .....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts