ജീവിതമോ നീ മരണമോ
കാവ്യഗീതികൾ 1
Jeevithamo Nee Maranamo (Kaavyageethikal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനകെ സച്ചിദാനന്ദൻ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 06:52:26.

ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നേ വിളിക്കാന്‍
ഏതു കടലില്‍ നിന്നേതൊരു
കാറ്റില്‍നിന്നാരു നീ ആഴമോ പാട്ടോ..

എന്തു മധുരമീ ശബ്ദത്തിനെന്തു നിൻ;
ചുണ്ടിൽ ചിലങ്കയോ തേനോ..
ഈറനാം മിന്നലേ നിന്നുറവെങ്ങെന്നു;
ചാറൽ മഴയ്ക്കറിയാമോ..
ഏകാന്തതകൾ രണ്ടൊന്നാകിൽ പൂവിടും
മേഘമല്ലാറോ നിലാവോ.

സീതതൻ കാർമുടി വീണയായ് മാറ്റിയ
രാവണനൊടു ചോദിക്കൂ
വേണമിരുപതു കൈകളെനിക്കു
നിന്നോർമ്മതൻ സാരംഗി മീട്ടാൻ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts