അവിലിന്റെ പഴങ്കഥ
ഓടക്കുഴല്‍
Avilinte Pazhankatha (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:40:10.
 
അവിലിന്റെ പഴങ്കഥ പറഞ്ഞിട്ടു ചിലരെല്ലാം
വരുന്നുണ്ടു് ഗുരുവായൂര്‍ നടയില്‍
ഗുരുപത്നി പറഞ്ഞതും വിറകിനു നടന്നതും
മഴയത്തു നനഞ്ഞതും മൊഴിയും
അതിനൊക്കെ ഇനിയെന്തു മറുപടി പറയും
(അവിലിന്റെ )

ഒരു നല്ല നിലയില്‍ നീയിരിക്കുമ്പോള്‍ ഭഗവാനേ
അറിയാത്ത ബന്ധങ്ങള്‍ തേടിവരും
(ഒരു നല്ല )
ഒരുമിച്ചു കഴിഞ്ഞെന്നും ഒക്കത്തെടുത്തെന്നും
ഒന്നുമില്ലെങ്കിലും അവര്‍ പറയും
ഗുരുവായൂരപ്പന്‍ നിജമറിയും - ഓരോ
തിരക്കുകളൊഴിഞ്ഞെന്റെ അടുത്തു വരും
(അവിലിന്റെ )

ഗുരുകുലം മുതല്‍ നിന്നെ തൊഴുതിട്ടും തൊഴുതിട്ടും
മതിവരുന്നീലെനിക്കെന്റെ കണ്ണാ
(ഗുരുകുലം )
മൊഴികളുമിടറുന്നു മിഴികളും നിറയുന്നു
സ്വയമെന്റെ ദുഃഖങ്ങള്‍ മറന്നിടുന്നു
ഗുരുവായൂരപ്പനെന്‍ മലസ്സറിയും - ഒന്നും
പറയാതെ ഭഗവാനെന്‍ കൂടെ വരും
(അവിലിന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts