സ്വര്‍ണ്ണ താമര
നവമാലിക
Swarnathamara (Navamaalika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍പി ജയചന്ദ്രൻ
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:14.
 
സ്വർണ്ണത്താമര വിടർന്നു അതിലൊരു
സ്വപ്ന കന്യക പിറന്നു (2)
ശ്രീ മഹാലക്ഷ്മിയായ് വളർന്നു
ശ്രീ അന്നു പാരിൽ നിറഞ്ഞു
(സ്വർണ്ണത്താമര വിടർന്നു ..)

ഓരോ തരിയിലും ഓരോ തിരയിലും
ഓരായിരം നിധി സൂക്ഷിച്ചു (2)
മാനത്തും മണ്ണിലും കാട്ടിലും മേട്ടിലും
മാണിക്യക്കല്ലുകൾ കാത്തുവെച്ചു (2)
(സ്വർണ്ണത്താമര വിടർന്നു ..)

ശ്രീമഹാവിഷ്ണുവിന്റെ പത്നിയായി
ഭൂമിദേവിയ്ക്കു സഖിയായ് (2)
പതിയെ പൂജിക്കും ഭക്തന്മാർക്കൊക്കെയും
പാദസേവ ചെയ്യുന്ന ദാസിയായി (2)
(സ്വർണ്ണത്താമര വിടർന്നു ..)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts