മനതാരിൽ
ദേവി ചന്ദനം
Manatharil (Devi Chandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ എം ഉദയൻ
ഗാനരചനസുരേന്ദ്രൻ നിസരി
ഗായകര്‍ബേബി ഷെറിൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:11.
 
മനതാരിൽ കുടിയിരിക്കും പാർവതിയല്ലേ
നിനവിലെന്നും പരിചരിക്കും ദുർഗ്ഗയാമമ്മേ (2)
കർമ്മദോഷമമകറ്റീടും ഭൈരവിയല്ലേ
കാർത്തികേ നിൻ തിരുനടയിൽ ഏഴ ഞാനല്ലേ
കാടാമ്പുഴയമ്മേ..
(മനതാരിൽ കുടിയിരിക്കും...)

പുഷ്പാഞ്ജലി ചെയ്യാൻ നിൽക്കയാണമ്മേ
പൂ മൂടി മുക്തിയിൽ അലിഞ്ഞു പോയമ്മേ (2)
അർജ്ജുനബാണങ്ങളെ മലരാക്കിയില്ലേ
സജ്ജനങ്ങളിൽ ഈ ചരിതം പകർന്നു തന്നില്ലേ
ഞാൻ മുഴുകിപ്പോയമ്മേ
(മനതാരിൽ കുടിയിരിക്കും...)

സ്വയംഭൂ ചൈതന്യം നീട്ടുമെന്നമ്മേ
സ്വരമാലകൾ കോർത്തു ജപിച്ചിടാമമ്മേ
മാടമ്പിയാം കാവിൽ പോയിടാമമ്മേ
അമ്പും വില്ലുമേന്തും ശിവനെ വണങ്ങിടാമമ്മേ
അൻപെഴുന്നവളേ
(മനതാരിൽ കുടിയിരിക്കും...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts