കാടാമ്പുഴയിൽ
ദേവി ചന്ദനം
Kadampuzhayil (Devi Chandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ എം ഉദയൻ
ഗാനരചനസിജു തുറവുര്‍ ,സുരേന്ദ്രൻ നിസരി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:11.
 
കാടാമ്പുഴയിൽ ചെന്നു
ആ സ്നേഹ വാടത്തിൽ ഞാൻ കാത്തു നിന്നു (2)
വാടിത്തളർന്നൊരെൻ മുഖം കണ്ട് ദേവി
മാടി വിളിച്ചു തലോടിയെന്നെ
മടിയിലിരുത്തി തലോടിയെന്നെ
(കാടാമ്പുഴയിൽ ചെന്നു ...)

പുഷ്പാഞ്ജലിയും നടത്തിയില്ലമ്മയ്ക്ക്
പൂമൂടുവാനും കഴിഞ്ഞില്ല (2)
മുട്ടറുത്തില്ല ഞാൻ മുന്നാഴി കണ്ണീരാൽ
മുടി തൊട്ടങ്ങടിയോളം ധാരയേകി (2)
ഗതികെട്ട നരജന്മം കാണിക്കയേകി
(കാടാമ്പുഴയിൽ ചെന്നു ...)

തൃക്കാർത്തിക ദീപ പ്രഭയാൽ പ്രശോഭിക്കും
അമ്പലം വലം വെച്ചു പ്രാർത്ഥിക്കവേ (2)
അതു വരെയറിയാത്ത സായൂജ്യമാർന്നൊരെൻ
ഹൃദയത്തിൽ ഭക്തി പ്രവാഹമായി (2)
നാവിൽ ദേവീ മാഹാത്മ്യം പദമുണർത്തി
(കാടാമ്പുഴയിൽ ചെന്നു ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts