കാടാമ്പുഴക്കാവിൽ
ദേവി ചന്ദനം
Kadampuzha kavil (Devi Chandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ എം ഉദയൻ
ഗാനരചനസിജു തുറവുര്‍ ,സുരേന്ദ്രൻ നിസരി
ഗായകര്‍ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:11.
 
കാടാമ്പുഴക്കാവിലമ്മേ തൃച്ചരണം തേടി
തെച്ചിമലർ തേൻകുലകൾ തലയാട്ടി പാടി (2)
അർച്ചനായ് തിരുവുടലിൽ വീണടിയാൻ അമ്മേ
ദർശനത്തിനു തിരുനടയിൽ കാത്തു നില്പൂ ഞങ്ങൾ

പിച്ച വെച്ചു ഞാൻ നടന്നു വന്ന നാൾ മുതൽ നീ
കൊച്ചു കൊച്ചു തെറ്റുകളിൽ വീണിടാതകറ്റി (2)
പിച്ചകപ്പൂമാല കോർത്തു തന്ന നാൾ മുതൽ നീ
അച്ഛനുമെൻ അമ്മയുമായ് സ്നേഹമന്ത്രം തൂകി (2)
(കാടാമ്പുഴക്കാവിലമ്മേ...)

എള്ളിനുള്ളിൽ എണ്ണ പോലെ എന്റെയുള്ളിൽ ദേവി
എന്നുമെന്നും വാണരുളാൻ പോരണമേ ദേവീ (2)
എണ്ണിയെണ്ണി നാളുമെണ്ണി കാത്തിരിപ്പൂ ഞങ്ങൾ
എണ്ണമില്ലാ വരമണികൾ ചൊരിയണമേ ദേവീ (2)
(കാടാമ്പുഴക്കാവിലമ്മേ...)

ഏഴഴകും തിരി കൊളുത്തിയ കാടാമ്പുഴക്കാവിൽ
ഏഴകളെ കാത്തരുളാൻ വന്നവളേ ദേവീ (2)
ഏവരിലും വേദനകൾ പൂമലരായ് മാറ്റി
ദേവിയെന്റെ ജീവിതമൊരു പ്രാർത്ഥനയായ് മാറ്റി (2)
(കാടാമ്പുഴക്കാവിലമ്മേ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts