കാടാമ്പുഴ ഭഗവതിക്കൊരു
ദേവി ചന്ദനം
Kadampuzha Bhagavathikkoru (Devi Chandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ എം ഉദയൻ
ഗാനരചനസുരേന്ദ്രൻ നിസരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:11.
 
കാടാമ്പുഴ ഭഗവതിയ്ക്കൊരു മുട്ടറുക്കുമ്പോൾ
സങ്കടപ്പുഴ വഴി മാറി ദൂരേയ്ക്ക് (2)
കടംകഥയ്ക്കൊരു തീർപ്പുമായി ദേവിയണയുമ്പോൾ
ചിറകണിഞ്ഞൊരു മേഘമായി മനസ്സു മേലേയ്ക്ക് (2)
നൊന്തു വിളിച്ചോളൂ ദേവിയെ കരളിൽ തീർത്തോളൂ
നൊമ്പരങ്ങളെ മാറ്റിയമ്മ ചേർത്തണച്ചോളും (2)

തെച്ചിപ്പൂവിതളാൽ ദേവി തൻ ഉടലു മൂടുമ്പോൾ
തെന്നിപ്പോയൊരു ജീവിതത്തിൻ ഇലയുറയ്ക്കില്ലേ (2)
തെല്ലു പോലും മങ്ങിടാതിനി തിരി തെളിക്കില്ലേ
മെല്ലെ ശങ്കരി നിൻ കിടാവായ് എന്നെ കൂട്ടില്ലേ (2)
നൊന്തു വിളിച്ചോളൂ ദേവിയെ കരളിൽ തീർത്തോളൂ
നൊമ്പരങ്ങളെ മാറ്റിയമ്മ ചേർത്തണച്ചോളും (2)

ഗിരിമകൾ വരദേ പുലരിച്ചോപ്പു നിറയുമ്പോൾ
വിരിയും മലരിൻ ശോഭ ഉടലിൽ ചാർത്തി നിൽക്കില്ലേ (2)
വേനലെരിയും എന്റെ ദുരിത പെരുവഴിയിലെന്നും
വർഷമേഘം പോലെ പെയ്യാൻ ഓടിയണയില്ലേ (2)
നൊന്തു വിളിച്ചോളൂ ദേവിയെ കരളിൽ തീർത്തോളൂ
നൊമ്പരങ്ങളെ മാറ്റിയമ്മ ചേർത്തണച്ചോളും (2)
(കാടാമ്പുഴ ഭഗവതിയ്ക്കൊരു...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts