ചെറുകുന്നത്തംബികെ
ജപമന്ത്രം
Cherukunnathambike (Japamanthram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനകെ പി നന്ദകുമാർ ,സനോജ് പണിക്കർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2012 19:08:34.
 
ചെറുകുന്നത്തംബികേ നിന്‍ സവിധത്തില്‍ തിരുകൃപ തേടി ഞാനെത്തിടുന്നു (2)
തൃപ്പടവുകളേറി ഒരു നേരം തിരുമുന്നില്‍ ഭജനമിരിക്കവേ ഞാന്‍ കൃതാര്‍ത്ഥന്‍
അമ്മേ കേശാദിപാദം ഇവന്‍ കൈ തൊഴുന്നു
(ചെറുകുന്നത്തംബികേ )

കാനനക്ഷേത്രമാം നിന്റെ ദേവാങ്കണം ഈ അഗതിക്കു മുന്നില്‍ ഏകാശ്രയം (2)
അവിടുത്തെ തൃപ്പാദം തൊട്ടു നമിക്കവേ സര്‍വ്വ പാപങ്ങളും അകന്നിടുന്നു
അമ്മ തൃക്കണ്ണുഴിഞ്ഞെന്നെ കാത്തിടുന്നു
(ചെറുകുന്നത്തംബികേ )

കന്മഷനാശിനി കാവ്യവിനോദിനി സര്‍വ്വാര്‍ത്ഥസാധികേ ശ്രീജനനി (2)
നിന്‍ തിരുനാമമെന്‍ നാവിലുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്നതൊക്കെയും പുണ്യമല്ലേ
അമ്മേ ഈ ജന്മമെന്റെ സുകൃതമല്ലേ
(ചെറുകുന്നത്തംബികേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts