എത്തീ ഞാനീ തിരുമുമ്പില്‍
ജപമന്ത്രം
Ethee Njanee Thirumumbil (Japamanthram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനകെ പി നന്ദകുമാർ ,സനോജ് പണിക്കർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2012 19:10:30.
 
എത്തി ഞാനീ തീരുമുമ്പില്‍
അന്നപൂര്‍ണേശ്വരി ആനന്ദദായിനി ആശ്രയമേകുന്നൊരമ്മേ
ആരുമില്ലാത്തോരീ ഏഴതന്‍ നെഞ്ചിലെ ആശ്വാസമാകണമമ്മേ
(എത്തി )

ഇത്രകാലം മനഃശാന്തിക്കു വേണ്ടി ഞാന്‍ എത്രയലഞ്ഞിരുന്നെന്നോ (2)
നിന്‍ മുന്നിലീറനായി വന്നുനിന്നീടുവാന്‍ എന്തിത്ര വൈകിയെന്നമ്മേ
പൂര്‍വ്വജന്മങ്ങളിലെന്‍ ആത്മാവെത്രയോ പാപങ്ങള്‍ ചെയ്തിരിക്കാം
ഒക്കെയും തീര്‍ത്തു നീ മുന്നിലെരിയുന്ന ദീപമായി മാറ്റേണമേ
(എത്തി )

എന്നിലുറങ്ങുന്നൊരീശ്വരചൈതന്യം എന്തേ അറിഞ്ഞിരുന്നില്ല (2)
ആധാരചക്രങ്ങള്‍ താണ്ടിയെന്‍ മൂര്‍ദ്ധാവില്‍ ആയിരം ഇതളുകള്‍ തീര്‍ത്തു
മോക്ഷമെന്‍ ആത്മാവിന്നേകിയൊരമ്മയീ അന്നപൂര്‍ണേശ്വരിയല്ലോ
ചെറുകുന്നുകാവിനും നാടിനും ഐശ്വര്യം തുളുമ്പുമീ ചൈതന്യമല്ലോ
(എത്തി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts