മരതക പട്ടുടുത്തു
മധുരഗീതങ്ങൾ Vol I
Marathaka Pattuduthu (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:03.
മരതകപ്പട്ടുടുത്തു മലര്‍‌വാരിച്ചൂടുന്ന
മലയോര ഭൂമികളേ...
വയനാടന്‍ കുന്നുകളേ...
മലയാള വയനാടന്‍ കുന്നുകളേ...
(മരതക...)

ഇതിഹാസത്തേരുരുണ്ട വീഥികള്‍
ഈ നാടിന്‍ ശക്തികണ്ട വീഥികള്‍
പാടിവരും പാലരുവി...
തേടിവരും കാറ്റരുവി...
ആനന്ദ മധുമാസമഞ്ജരി... മഞ്ജരി...
(മരതക...)

ഋതുദേവപ്പെണ്‍കൊടിതന്‍ ലീലകള്‍
ഇവിടുത്തെ സ്വര്‍ഗ്ഗീയമേളകള്‍
പുന്നാരപ്പൂങ്കുരുവി...
പുളകത്തിന്‍ ഗാനകവി...
അഭിരാമ സംഗീതമാധുരി... മാധുരി...
(മരതക...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts