പമ്പാനദിയുടെ
മധുരഗീതങ്ങൾ Vol II (ഹൃദയസംഗമം)
Pambanadiyude (Madhura Geethangal Vol II (Hridayasangamam))
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:02.

പമ്പാനദിയുടെ പനിനീർ‌നദിയുടെ
പൈമ്പാലൊഴുകും നാടേ
പരിപാവനം സുഖദായകം
പാരിൻ പൊൻ‌മണിഭൂഷണം
(പമ്പാനദി...)

ഇടവപ്പാതിയിൽ മുങ്ങിക്കുളിച്ചു
ഈറൻ‌പുടവയുടുത്തു
മഴവിൽക്കൊടിയാൽ തലമുടി കെട്ടിയ
മഹിതേ മഹിതേ മഹിതേ
(പമ്പാനദി...)

വസന്തമലരുകൾ പണിയിച്ചേകിയ
തിരുവാഭരണം ചാർത്തി
മധുവിധു പോകാൻ ഒരുങ്ങിനിൽക്കും
വധുവേ വധുവേ വധുവേ
(പമ്പാനദി...)

തിരുവോണത്തിൻ പൂ വിരിയുന്നു
തിരുവാതിരമലർ വിരിയുന്നു
കാർത്തികദീപം കനകവിഷുക്കണി
വിരിയും കഥകളിനാടേ
(പമ്പാനദി...)

പമ്പാനദിയുടെ...
പനിനീർ‌നദിയുടെ...
പൈമ്പാലൊഴുകും നാടേ
എന്‍ നാടേ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts