ഘനസാന്ദ്രമീ
പ്രണാമം
Ghnasaadramee (Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഉമ്പായി
ഗാനരചനവേണു വി ദേശം
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:56.

ആ...ആ...ആ....ഓ..ഓ..ഓ..
ആ...ആ...ആ...ഓ..ഓ..ഓ..
ഘനസാന്ദ്രമീ രാത്രി പാടുന്നു മൂകമായ്
തരള ഗാനത്തിൻ വസന്തം
പകരുന്നതെന്നിലെ എന്നിലേക്കേതൊരു
ഹൃദയ പരാഗ സുഗന്ധം
(ഘനസാന്ദ്രമീ...)

അറിയുവാനാകുന്നില്ലെൻ അന്തരാളത്തിൽ
അലയുമീ നോവെന്തിനാവാം (2)
അടി കാണുവാനരുതാത്തതാമാഴത്തിൽ
ഉഴറുന്നു സ്വപ്ന ശതങ്ങൾ
(ഘനസാന്ദ്രമീ...)

ആ...ആ...ആ..ഓ..ഓ..ഓ..
പഴകിയ മൗനത്തിൽ നുരയുന്ന മോഹങ്ങൾ
തിരയിളക്കുന്നതെന്താവാം (2‌)
കരളിൽ തഴുകുമീ വിരൽ കളി പാതിരാ
ഇരുളിന്റെ സൗഹൃദമാകാം
(ഘനസാന്ദ്രമീ...)

ക്ഷണ നേരമെങ്കിലും ചിരകാലമെന്ന പോൽ
അണയാതെ ആർത്തിരമ്പുന്ന (2)
പ്രണയത്തിൻ വേദനയാണിതെൻ ഉള്ളിലെ
സ്മൃതിയിൽ ജ്വലിച്ചുറയുന്നു
(ഘനസാന്ദ്രമീ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts