വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ഉമ്പായി |
ഗാനരചന | പ്രദീപ് അഷ്ടമിച്ചിറ |
ഗായകര്‍ | ഉമ്പായി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:56.
ആ....ആ.....ആ.... അറിയാതെ നോവുന്നൊരത്മാവുമായി ഞാന്‍ അനുരാഗക്കോവിലില് ചെന്നൂ.. ഒരുനൂറു ദു:ഖങ്ങള്‍ കൊണ്ടു പുഷ്പാഞ്ജലി- ക്കൊരുപാടു നേരം ഞാന്‍ നിന്നു.. (അറിയാതെ) ഒരു ശുദ്ധശൂന്യത മാത്രം പ്രതിഷ്ഠയാം യുഗ ക്ഷേത്ര സന്നിധാനത്തില്‍... (2) നിറമാലചാര്ത്തുവാന് ആരാധികര്ക്കൊരു നിമിഷമാ കോവില്‍ തുറന്നൂ.. (2) അറിയാതെ നോവുന്നൊരത്മാവുമായി ഞാന്‍ മിഴിപൂട്ടിയെന്നും മയങ്ങിക്കിടന്നൊരാ ഹൃദയാഭിലാഷങ്ങളാലേ (2) ഒരുമാത്രകൂടിയാ പോയ കാലത്തിന്റെ സ്മൃതികളില്‍ അവള് വീണലിഞ്ഞൂ (അറിയാതെ) | |