നിറക്കണ്ണുമായെന്റെ
ഒരു മുഖം മാത്രം
Nirakannumayente (Oru Mukham Matram)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:55.

നിറകണ്ണുമായെന്റെ വാതില്ക്കലെത്തിയ
അനുരാഗ സംഗീതമേ
നിൻ മിഴിനീർ ചുമയ്ക്കുമാ കവിളിണ
മായാത്തൊരനുഭൂത്തി മാത്രമല്ലോ എന്നിൽ
(നിറകണ്ണുമായെന്റെ...)

കണ്ട നാൾ തൊട്ടെന്റെ വീണയിൽ നീയെന്ന സംഗീതമായിരുന്നു (2)
സ്വപ്നത്തിനിക്കിളി ഏകിയോൾ നീയെന്നോരപ്സരസ്സായിരുന്നു
നീയെന്നോരപ്സരസ്സായിരുന്നു
(നിറകണ്ണുമായെന്റെ...)

ഏതോ നിഴലിൻ നിശ്ശബ്ദതക്കുള്ളിലാ
ദേവതയുണ്ടായിരിക്കും (2)
തൊട്ടതിനെല്ലാം പിണങ്ങുവാൻ ജീവന്റെ
ഹൃത്തുടിപ്പുണ്ടായിരിക്കും
ജീവന്റെ ഹൃത്തുടിപ്പുണ്ടായിരിക്കും
(നിറകണ്ണുമായെന്റെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts