നിലവേ കണ്ടുവോ നീ
ഗസൽമാല
Nilave kanduvo nee (Ghazalmaala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:54.

നിലാവേ കണ്ടുവോ നീ രാഗവതിയാം എന്റെ പ്രേയസിയെ (2)
വിളങ്ങും ചെമ്പകങ്ങൾ കവിളിലേന്തിയ ഓമലാളെ മാന്മിഴിയാളേ
(നിലാവേ കണ്ടുവോ..)

കലാലോലം കിനാപൂക്കൾ അടിഞ്ഞു കണ്ണുനീർക്കടവിൽ (3)
സുധാ സാന്ദ്രം വിടർന്നു ജീവലതയിൽ രാഗസൂനങങൾ
വിളങ്ങും ചെമ്പകങ്ങൾ കവിളിലേന്തിയ ഓമലാളെ മാന്മിഴിയാളേ
(നിലാവേ കണ്ടുവോ..)

വൃഥാ ഞാനെൻ വിപഞ്ചികയിൽ വിടർത്തി ശോകഗാനങ്ങൾ (3)
പ്രിയേ പാടൂ വിഷാദം മധുരമാസം രാഗ പീയൂഷം
വിളങ്ങും ചെമ്പകങ്ങൾ കവിളിലേന്തിയ ഓമലാളെ മാന്മിഴിയാളേ
(നിലാവേ കണ്ടുവോ..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts