അനുരാഗമെന്നു പേർ വിളിച്ചൂ
ഗസൽമാല
Anuragamennu per vilicu (Ghazalmaala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഉമ്പായി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:54.
 
അനുരാഗമെന്ന് പേർ വിളിച്ചു
കുളിരുള്ള തീയിനെ
മധുബിന്ദുവെന്ന് പേർ വിളിച്ചു
മലരിന്റെ നോവിനെ
(അനുരാഗമെന്ന്..)

കനകക്കിനാക്കൾ കതിരണിഞ്ഞീടുന്ന കാമ്യ യൗവനം (2)
ഹൃദയാഭിലാഷ മധു വഴിയും മധുര മലർ വനം
കമനീയ നന്ദനം
(അനുരാഗമെന്ന്..)

അന്നോളം തമ്മിൽ അറിഞ്ഞിടാത്ത
രണ്ടു മനസ്സുകൾ ഒരു നിർവൃതിയിൽ (2)
ചേർന്നലിയും മാദക നിമിഷം
അനുരാഗിന നിമിഷം
(അനുരാഗമെന്ന്..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts