പുത്തൻ ഇളനീർ
മധുരം മലയാളം (ചിൽഡ്രൻസ് സോങ്സ്)
Puthan Ilaneer (Madhuram Malayalam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവി കെ ശശിധരൻ
ഗാനരചനയു കെ രാഘവൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:53.
പുത്തന്‍ ഇളനീര്‍ കുളിര്‍ നുണയും പോല്‍
മധുരം മലയാളം
പുത്തിരിയങ്കച്ചുരികകണക്കെ
ചടുലം മലയാളം

പോന്നോണപൂം പുകിലുകള്‍ പാടി
പുലരും മലയാളം
വയലേലകളുടെ ഈണം പാടി
വിളങ്ങും മലയാളം
വഞ്ചിപ്പാട്ടിന്നഴകുമൊഴുകും
തഞ്ചും മലയാളം
തുള്ളല്‍പ്പാ‍ട്ടില്‍ താളം തുള്ളി
രമിക്കും മലയാളം

താരാട്ടിന്‍ നറുതേന്മൊ‍ഴിതൂകി
പ്പുണരും മലയാളം
തുഞ്ചന്‍ പാടിയുണര്‍ത്തിയ പൈങ്കിളി
കൊഞ്ചും മലയാളം
പഴമൊഴി മധുമൊഴി നറുമൊഴി തൂകി
ത്തെളിയും മലയാളം
ഒരുമയിലോരുനവരാഗം പാടും
മധുരം മലയാളം


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts