പൂക്കച്ച മഞ്ഞ കച്ച
ഓണത്തപ്പൻ(ഫെസ്റ്റിവൽ സോങ്സ്)
Pookkacha manja kacha (Onathappan(Festival songs))
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍മോഹന്‍ ലാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2024 14:11:04.
 

പൂക്കച്ച മഞ്ഞക്കച്ച ഒന്നരനീട്ടി തറ്റും ചുറ്റി
പൂപ്പെണ്ണു ചമഞ്ഞൊരുങ്ങീ
അഞ്ചല്ലിപ്പുഞ്ചിരി പിഞ്ചമ്പു കൊണ്ടെന്റെ
നെഞ്ചെന്തിനെയ്യ്തഴകേ - എന്റെ
നെഞ്ചെന്തിനെയ്യ്തഴകേ...

മേൽമുണ്ടു തോളത്തിട്ടു ഞാനെത്തും നേരത്തെന്നിൽ
പാൽപായസമായൊരു കനിയമൃതേ
നിന്നാണെൻ അത്തപ്പൂവേ - മെയ്യിൽ
പൊന്നോണ നഖചിത്രം ചാർത്തൂ
രോമാഞ്ചത്തിൻ തുമ്പിത്തുള്ളൽ
തുടിയൊടു തുയിലുണരും
പൊലിയോ പൊലി പൊലിയോ പൊലി
പൊലിയോ പൂപ്പൊലിയോ
പറയോ നിറപറയോ പത്തൊടുപത്തധികം
പൊലി നിറപറയോ...

ചിങ്ങപ്പൊന്നോണത്തപ്പൻ തങ്ങും വെൺമേടയ്ക്കുള്ളിൽ
കാൽത്താമരപോലൊരു കതിരട നീ
കല്യാണമുത്തപ്പൂവേ - കണ്ണിൽ
ഉല്ലാസപ്പായിപ്പാടൻ തോണി
ആരാവാര കായൽതീരം
തുരിശൊടു ജലമണിയായ്
തെയ് തെയ് തക തെയ് തെയ്
തകതെയ് തിത്തെയ് തോം
തുഴയോ മറുതുഴയോ മുത്തൊടു മുത്തണി
തൃക്കൊടിയൊടു തുഴയോ...




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts