കേട്ടില്ലേ
നിറമാല
Kettille (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍മലേഷ്യ വാസുദേവന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:51.
 

കേട്ടില്ലേ കായൽക്കാറ്റിൽ പണ്ടത്തെ പാട്ടിന്നീണം
ഓർമ്മയിൽ വീണ്ടും മാനം ചോക്കുമ്പോൾ
പൂമിഴി രണ്ടും മെല്ലെ ചായുന്നോ
പൂമിഴി രണ്ടും മെല്ലെ ചായുന്നോ
(കേട്ടില്ലേ...)
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
(കേട്ടില്ലേ...)

ഉച്ച വെയിൽക്കിളി ഒന്നു മയങ്ങുമ്പോൾ
ആരെയോ തേടുന്ന നാടൻ തമ്പുരാട്ടി (2)
നീയറിഞ്ഞോ.. നാളെ വെളുപ്പിനല്ലേ വേളി
കിനാവിൻ ഒന്നു മയക്കം തങ്കത്തോണീ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
(കേട്ടില്ലേ...)

അന്തിക്കുളിർ മണം നെഞ്ചം കുളിർക്കുമ്പോൾ
പൂമുല്ലയാകും നിലാവിൻ കൂട്ടുകാരീ (2)
നീയറിഞ്ഞോ....അക്കരെക്കാവിലിന്നും പൂരം ഉണർന്നു
ഉള്ളിലും തായമ്പകമേളം
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ
(കേട്ടില്ലേ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts