ഭൂമിക്കു പുളകം
സ്നേഹ ദീപിക
Bhoomikku pulakam (Sneha deepika)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനബെനഡിക് എം. അർത്തുങ്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2021 10:39:03.
 ഭൂമിക്കു പുളകം പുതുമഞ്ഞുപെയ്യും
പുലരിക്ക്‌ മധു മന്ദഹാസം
മകരമനോഹരമാസം
നിന്റെ തിരുനാൾ മഹോത്സവം

അറബിക്കടലിന്റെ അരുമത്തിരകളാൽ
ആലിംഗനീയം അർത്തുങ്കലെന്നും
ആധികൾ വ്യാധികൾക്കന്തകനായ് വാഴ്ക
ധീരസേനാനി സെന്റ് സെബാസ്റ്റ്‌യനെ

അശരണർക്കെന്നും അഭയസങ്കേതമായ്
ആകുലർക്കാത്മാവിൽ നിർവൃതിയായി
സത്യവിശ്വാസത്തിൻ നിർഭയ സാക്ഷ്യമായ്
നീവിളങ്ങുമീ മണ്ണെത്ര ധന്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts