ക്ഷമിച്ചു ദൈവമേ
സ്നേഹ സങ്കീർത്തനം
Kshamichu daivame (Sneha sankeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാ.ജോഷി കണ്ണുകാടൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:42.

ക്ഷമിച്ചു ദൈവമേ ദ്രോഹങ്ങളെല്ലാം
കുരിശേ നിന്‍ ശക്തിയാലെ
മറന്നു ദൈവമേ നോവുകളെല്ലാം
ത്യാഗമേ നിന്‍ കൃപയാലെ
(ക്ഷമിച്ചു )

സ്നേഹം മറന്ന രാത്രിയായ് മാനസം
ദൈവം മരിച്ച കാല്‍വരിയായ് ഹൃത്തടം (സ്നേഹം )
പാപം കലമ്പും സോദോമായ് ജീവിതം
ദൈവമേ ...ദൈവമേ ... (പാപം )
നീ മാത്രം ശരണം ശരണം
(ക്ഷമിച്ചു )

ആത്മം തേങ്ങുന്ന കടലായ് നൊമ്പരം
ആരും കാണാത്ത ദുഃഖമായ് വ്യര്‍ത്ഥത (ആത്മം )
സ്വപ്നം പൊലിഞ്ഞ രാഗമായ് ശൂന്യത
ദൈവമേ ...ദൈവമേ ...(സ്വപ്നം )
നീ മാത്രം ശരണം ശരണം
(ക്ഷമിച്ചു )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts