ഹൃദയമേ ഒരുങ്ങു നീ
സ്നേഹ സങ്കീർത്തനം
Hridayame Orungu Nee (Sneha Sankeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനറോയ് കാഞ്ഞിരത്താ‍നം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:42.

ഹൃദയമേ ഒരുങ്ങു നീ
തിരുസുതന്‍ തന്‍ വരവിനായ്
തിരുമുഖം കണ്ടീടുവാന്‍
അണഞ്ഞിടൂ നീ സന്തോഷമായ്
(ഹൃദയമേ )

ഈയുലകില്‍ നീയല്ലാതെ
ആരാണെന്റെ സ്വന്തമായി
കഷ്ടപ്പാടിന്‍ നാളുകളോ
മാഞ്ഞുപോയി രക്ഷാനാളായ്
നിന്റെ രാജ്യം ഒരുങ്ങീടവേ
വാനദൂതര്‍ കാഹളത്താല്‍
ഇമ്പമായി പാടീടുന്ന
വാനഗീതം കേട്ടൂ ഞാനും
(ഹൃദയമേ )

നീ വരുമ്പോള്‍ ആനന്ദത്താല്‍
ആര്‍ത്തു പാടും എന്‍ മാനസം
ശുഭ്രവസ്ത്രം നീ തരണേ
സ്വര്‍ഗ്ഗ ഗേഹേ ചെന്നീടുവാന്‍
നഷ്ടബോധം മാഞ്ഞീടവേ
ഇഷ്ടനാഥന്‍ ചാരെ വരും
പാപബോധം മാറ്റിയെന്നില്‍
സ്നേഹബന്ധം നല്‍കീ നാഥന്‍
(ഹൃദയമേ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts