വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | ജേഴ്സൺ ആന്റണി |
ഗാനരചന | ജയൻ പള്ളുരുത്തി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:41.
യെരുശലേമിന് നാഥനാം ശ്രീയേശുവിന് സ്തുതി പാടിടാം കരളുരുകി കേഴുമീ ശരണാര്ത്ഥനെ കൈക്കൊള്ളുവാന്‍ കരുണകളിന് നായകാ നീയേ ഞങ്ങള്‍ക്കാശ്രയം ഗുണനിധേ നീ എന്നും സ്നേഹസാഗരം (യെരുശലേമിന്) മുള്‍മുടി ചൂടി നീ കുരിശേറി കാല്‍വരി മണ്ണിന്റെ തേങ്ങലില്‍ പകലോനും മാഞ്ഞു പോയ് ഇരുളേറി ആശംസ നക്ഷത്ര നാളിലും അന്നീ മണ്ണിന് പാപവും താങ്ങീ ശിരസ്സില്‍ നീ അന്നീ മണ്ണിന് പാപവും താങ്ങീ ശിരസ്സില്‍ നീ ബലിയായ് ദാനമായ് തിരുഹിതമായ് (യെരുശലേമിന്) പതിതജന പാലകാ നിന് രാജ്യം വന്നാലെന്‍ ബോധം ശാന്തിയായ് തിരുഹൃദയമേകുമാ സ്വര്‍ലോക സന്തോഷ ജീവിതം നേടുവാന്‍ പാടീ ഞങ്ങള്‍ സ്തോത്രവും ചേര്‍ന്നൂ നിന് ചുവടെ പാടീ ഞങ്ങള്‍ സ്തോത്രവും ചേര്‍ന്നൂ നിന് ചുവടെ വഴിയായ് തോണിയായ് തവ പദമേകം (യെരുശലേമിന്) | |