ആദിയില്‍ വചനമായ്
സ്നേഹ സങ്കീർത്തനം
Aadiyil Vachanamaay (Sneha Sankeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:41.

ആദിയില്‍ വചനമായ് നീയുണര്‍ന്നു
അനശ്വര ചൈതന്യമായണഞ്ഞു (ആദിയില്‍ )
ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍
ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍
സത്യാ സംഗീതമായ് നീ നിറഞ്ഞു
യേശുവേ ...സ്നേഹഗായകാ ...
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ (യേശുവേ )

എന്‍ ഹൃദയത്തിന്‍ തന്ത്രികളില്‍
സ്നേഹത്തിന്‍ രാഗങ്ങള്‍ നീ ചൊരിഞ്ഞു (എന്‍ ഹൃദയത്തിന്‍ )
മാര്‍ഗ്ഗവും സത്യവും ജീവനുമായ് നീ
ശാന്തി തന്‍ നാദങ്ങള്‍ പകര്‍ന്നു തന്നു (മാര്‍ഗ്ഗവും )
യേശുവേ ...സ്നേഹഗായകാ ...
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ (യേശുവേ )
(ആദിയില്‍ )

എന്നകതാരിന്‍ പൂമലര്‍വാടിയില്‍
ശ്രുതിയാം സൂനമായ് നീ വിടര്‍ന്നു (എന്നകതാരിന്‍ )
ഇരുള്‍ മൂടുമെന്റെ മനസ്സിന്റെ കോവിലില്‍
ലയ ഭാവ ദീപമായ് നീ തെളിഞ്ഞു (ഇരുള്‍ )
യേശുവേ ...സ്നേഹഗായകാ ...
നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ (യേശുവേ )
(ആദിയില്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts