ദൂരെ വിമൂകമാം
അലകൾക്ക്
Doore Vimookamaam (Alakalkku)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:40.

ദൂരെ... ദൂരെ ....
ദൂരെ വിമൂകമാം ഏകാന്ത തീരം
ചാരെ വിധുരമാം നഷ്ട തീരം
ഈ തീരമോ മറുതീരമോ
തിരകളെ നിങ്ങൾ തൻ തീരം
ദൂരെ... ദൂരെ ....

നിദ്രാവിഹീനമാം ആയിരം രാവിനാൽ
നീരാഴി മുന്നിൽ വിരിച്ചൊരീ തീരം
സാഗരമായി ദൈവം തന്റെ ഏകാന്തത
നീലിമയിൽ പകർത്തുമാ തീരം
ഈ തീരമോ മറുതീരമോ
തിരകളെ നിങ്ങൾ തൻ തീരം
ദൂരെ... ദൂരെ ....

അന്തിമേഘങ്ങളിൽ തന്റെ സ്വപ്നങ്ങൾ തൻ
ചെന്തീക്കുറിപ്പുകൾ തീർക്കുമീ തീരം
ആത്മ ക്ഷതങ്ങളിൽ ഉപ്പു പുരട്ടുവാൻ
ആളും വെയിൽ വന്നിറങ്ങുമാ തീരം
ഈ തീരമോ മറുതീരമോ
തിരകളെ നിങ്ങൾ തൻ തീരം
ദൂരെ... ദൂരെ ....


കാറ്റിലെ തെങ്ങോല മാടിവിളിക്കുന്ന കാത്തിരിപ്പിന്റെ
ഹതാശമാം ഈ തീരം
നൊന്തു പോമെന്ന് വിചാരിച്ച് പൂഴിയിൽ
നൊമ്പരത്തിൻ ലിപി മായ്ക്കുന്നൊരാ തീരം
ഈ തീരമോ മറുതീരമോ
തിരകളെ നിങ്ങൾ തൻ തീരം
ദൂരെ... ദൂരെ ....

ഒരു തുടം കണ്ണുനീരുപ്പിന്റെ കണികകൾ
ഒരു പിടി മുത്താക്കി മാറ്റുവാനല്ലോ (2)
അന്നു പോയിങ്ങു പോയ് വ്യാകുലരായ് നിങ്ങൾ
എങ്ങുമല്ലാതെയായ് തീരുന്നു
എങ്ങുമല്ലാതെയായ് തീരുന്നു
ദൂരെ വിമൂകമാം ഏകാന്ത തീരം
ചാരെ വിധുരമാം നഷ്ട തീരം
ഈ തീരമോ മറുതീരമോ
തിരകളെ നിങ്ങൾ തൻ തീരം
ദൂരെ... ദൂരെ ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts