മടങ്ങിയെത്തുമ്പോൾ
നീയും നിലാവും
Madangiyethumbol (Neeyum Nilavum)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഷഹബാസ് അമൻ
ഗാനരചനഒ.പി.സുരേഷ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:40.

മടങ്ങിയെത്തുമ്പോൾ മടങ്ങിയെത്തുമ്പോൾ
മറവി തൻ തീരത്താരോ കൊളുത്തി വെച്ചൊരീ
മൺ ചെരാതുകൾ മൺ ചെരാതുകൾ
(മടങ്ങിയെത്തുമ്പോൾ .......)

വലിയൊരു വിങ്ങലോടെതിരേറ്റു പൂമുഖം (2)
അരിയ വിഷാദങ്ങളല തല്ലിയിടെ മുൻപിൽ
ഒരു ചിറ കെട്ടിയോ മൗനം
പടുചെടിയിക്കിടയിൽ നിന്നൊരു കാട്ടുചെമ്പകം
മധുര സൗഗന്ധം ചൊരിഞ്ഞു
ഹൃദയത്തിലാ നല്ല കാലങ്ങൾ പിന്നെയും
മുറിവേറ്റ മാനായ് പിടഞ്ഞു
(മടങ്ങിയെത്തുമ്പോൾ ....)

പഴമ തൻ മഴ ചാറും ഓർമ്മ തൻ ഇറയത്ത് (2)
അണയാതെ നിറയുന്നു സന്ധ്യാ
പലവഴി പിന്നിട്ട യാത്രികൻ സ്വപ്നത്തിൽ
ഒരു മഴക്കാലം നനഞ്ഞു
ഋതുഭേദമില്ലാതലഞ്ഞു
വീണ്ടും ഋതുഭേദമില്ലാതലഞ്ഞു
ഋതുഭേദമില്ലാതലഞ്ഞു
ഋതുഭേദമില്ലാതലഞ്ഞു




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts