പ്രേമത്തിൻ പ്രതിഫലം
നീയും നിലാവും
Premathin Prathibhalam (Neeyum Nilavum)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഷഹബാസ് അമൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:39.

പ്രേമത്തിൻ പ്രതിഫലം കണ്ണുനീരാണെന്ന്
നീയെന്തിനന്നു കുറിച്ചു (2)
വേർപാടിൻ വേളയിൽ ആ വരിയെന്തിനോ
വേദനയോടെ ഞാനോർത്തു
(പ്രേമത്തിൻ പ്രതിഫലം ...)

മഴവില്ലിൻ ചിറകുള്ള നാളുകൾ നമ്മളെ
തഴുകി കടന്നു പോയപ്പോൾ
നിൻ മിഴികളിൽ നിന്നെന്റെ മിഴികളാൽ
മുത്തുകൾ അനുദിനം ശേഖരിച്ചപ്പോൾ
ഓർക്കുവാനായില്ല നീയന്നെഴുതിയ
വാക്കിന്റെ അർത്ഥ തലങ്ങൾ
വാക്കിന്റെ അർത്ഥ തലങ്ങൾ
(പ്രേമത്തിൻ പ്രതിഫലം ..)

പനിമലർ വിരിയും കവിളിലെ കുങ്കുമം
പലകുറി ഞാനണിഞ്ഞപ്പോൾ (2‌)
അരുതെന്നു ചൊല്ലുവതൊന്നും ശ്രവിക്കാതെ
അരുതായ്മ ഞാൻ തുടർന്നപ്പോൾ
ഓർക്കുവാനായില്ല നീയന്നെഴുതിയ
വാക്കിന്റെ അർത്ഥ തലങ്ങൾ
വാക്കിന്റെ അർത്ഥ തലങ്ങൾ
(പ്രേമത്തിൻ പ്രതിഫലം ..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts