മഞ്ചാടി
വീണ്ടും
Manjadi (Veendum)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംശരത്
ഗാനരചനപി കെ ഗോപി
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:38.
 

മഞ്ചാടിത്തുമ്പിയായ് വന്നു ഞാൻ
മന്ദാരപ്പൂവു പോലെ നിന്നു നീ
കണ്ണോടു കാണ്മതെല്ലാം ഇനി
നിൻ മുഖം മാത്രമായ് ശ്രീദേവി
(മഞ്ചാടിത്തുമ്പിയായ്..)

നീ മാത്രമെൻ പ്രാണബിന്ദു
എന്നും എൻ പ്രാണബിന്ദു
നീ മാത്രമെൻ പ്രേമമന്ത്രം
എന്നും എൻ പ്രേമമന്ത്രം
കിനാവേ നീ കാണും
മൺ വീടും പൊൻ വീട്
കിനാവേ നീ പൊന്മേഘത്തേരേറി വാ
(മഞ്ചാടിത്തുമ്പിയായ്..)

നീ മാത്രമെൻ തീർത്ഥബിന്ദു
എന്നും എൻ തീർഥബിന്ദു
നീ മാത്രമെന്നുള്ളിൽ സ്വന്തം
എന്നും എന്നുള്ളിൽ സ്വന്തം
കിനാവെ നീ കാണും മൺദീപം പൊൻദീപം
കിനാവേ നീ കല്യാണത്തേറി വാ
(മഞ്ചാടിത്തുമ്പിയായ്..)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts